Nature

യു.എ.ഇ.യില്‍ ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമന യോഗ്യതാപ്രശ്നത്തിന് പരിഹാരം 

ദുബായ്: യു.എ.ഇ.യില്‍ ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനത്തിന്  തടസ്സമായിനിന്നിരുന്ന യോഗ്യതാപ്രശ്നത്തിന് ഒടുവിൽ പരിഹാരമായി. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച മൂന്നുകൊല്ലത്തിന്റെയും മൂന്നരക്കൊല്ലത്തിന്റെയും ജി.എന്‍.എം. ഡിപ്ലോമാ കോഴ്‌സുകള്‍ തുല്യമായിരിക്കുമെന്നും നിയമനത്തിന് രണ്ട് കോഴ്‌സുകള്‍ക്കും തുല്യത ഉണ്ടായിരിക്കുമെന്നും  ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ഉത്തരവിട്ടതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമാത്.

2004-നുമുമ്ബ് നഴ്‌സിങ് കൗണ്‍സിലിന്റെ ഡിപ്ലോമാ കോഴ്‌സ് മൂന്നുവര്‍ഷമായിരുന്നു. പിന്നീട് പഠനദൈര്‍ഘ്യം മൂന്നര വര്‍ഷമാക്കി. ഇതുകാരണം 2004-നുമുമ്ബ് പഠിച്ചിറങ്ങിയ ഒട്ടേറെപ്പേര്‍ക്ക് യു.എ.ഇ.യിലെ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല.

Leave A Reply

Your email address will not be published.