Nature

ഏഴുവയസ്സുള്ള മകന്‍റെ മുമ്പിലിട്ട് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു

ഗുഡ്ഗാവ്: ഏഴുവയസ്സുകാരന്റെ മുമ്പിലിട്ട് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു. വ്യാഴാഴ്ച ഗുഡ്ഗാവിലെ ദന്ദേഹേരയിലാണ് ദാരുണമായ സംഭവം നടന്നത്. 31കാരനായ വിക്രം സിംഗും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊലപാതകം ചെയ്തെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമിന്‍റെ സുഹൃത്തായ അഭിനവാണ് സംഭവത്തിനു പിന്നാലെ അറസ്റ്റിലായത്.

കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് കരുതുന്നത്. വാക്കുതര്‍ക്കത്തിനിടെ ക്ഷുഭിതനായ അഭിനവ് കത്തിയെടുത്ത് വിക്രമിനെ കുത്തി. ഇത് തടയാനെത്തിയ ഭാര്യയെയും ഇയാള്‍ കുത്തിക്കൊല്ലുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.