Nature

ഫ്ലക്സ് ബോർഡ് പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം; സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: ഫ്ലെക്സ് ബോർഡ് പൊട്ടി വീണു യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.

ഇന്നലെയാണ് ചെന്നൈയിൽ 23 കാരിയായ യുവതി അതിദാരുണമായി മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിക്കുമേൽ ഫ്ലക്സ് ബോർഡ് പൊട്ടി വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നാലെ എത്തിയ വാട്ടർ ലോറിക്കടിയിലേക്ക് വീണു. അപകടത്തിൽപ്പെട്ട ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആർ.ശുഭശ്രീ (23) യെ ഉടൻ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അണ്ണാഡിഎംകെ നേതാവിന്റെ മകന്റെ വിവാഹപ്പരസ്യം പതിച്ച ബോർഡാണു യുവതിക്കുമേൽ പതിച്ചത്.അതേസമയം, അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ 50 ലധികം ഹോർഡിങ്ങുകൾ റോഡിലെ ഡിവൈഡറുകളിൽ അണ്ണാഡിഎംകെ പ്രവർത്തകർ അനധികൃതമായി സ്ഥാപിച്ചതായി പ്രദേശവാസികൾ ആരോപിച്ചു.

തമിഴ്നാട്ടിൽ പൊതു സ്ഥലത്തു ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതു മദ്രാസ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാൽ കോടതി വിലക്ക് മറികടന്ന് തമിഴ്നാടിന്റെ പല ഭാഗത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.