Nature

ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റു​ന്ന​താ​യി സ​ര്‍​ക്കാ​ര്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റു​ന്ന​താ​യി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​വി​ടെ അ​വ​ശ്യ സാ​ധാ​ന​ങ്ങ​ള്‍​ക്ക് കു​റ​വി​ല്ലെ​ന്നും മ​രു​ന്ന്, വൈ​ദ്യു​തി, കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണം, പാ​ച​ക വാ​ത​കം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വേ​ണ്ട​ത്ര വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ജ​മ്മു കാ​ഷ്മീ​രി​ല്‍ സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് 65 ശ​ത​മാ​നം മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്. മ​രു​ന്നു​ക​ള്‍ കു​റ​വി​ല്ല. 95 ശ​ത​മാ​നം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ 35,000 രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 11,000 ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി​യെ​ന്നും സ​ര്‍​ക്കാ​ര്‍ പ​ത്രക്കു​റി​പ്പി​ലു​ടെ അ​റി​യി​ച്ചു.ബാ​ങ്കു​ക​ളു​ടെ​യും എ​ടി​എ​മ്മു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ​ഗ​തി​യി​ലാ​ണ്.

ജ​മ്മു കാ​ഷ്മീ​രി​ലെ 92 ശ​ത​മാ​നം നി​യ​ന്ത്ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യ​താ​യും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

You might also like

Comments are closed.