Nature

ബൊലേറോയും ബൈക്കും കൂട്ടിയിടിച്ചു മരണം  

കാസര്‍കോട്: ബൊലേറോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബെല്‍മനിലെ പാസല്‍ ഡിസൂസ (41)യാണ് മരിച്ചത്. കര്‍ക്കള സാനൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മംഗലൂരുവിലേക്ക് പോവുകയായിരുന്നു ഡിസൂസ. ഇതിനിടെയാണ് അപകടം നടന്നത്. സംഭവസ്ഥലത്തു വെച്ച് തന്നെ ഡിസൂസ മരണപ്പെട്ടു.
വിവരമറിഞ്ഞ് കര്‍ക്കള പോലീസ് സ്ഥലത്തെത്തി കേസെടുത്തു. അനിതയാണ് ഭാര്യ. ഏക മകന്‍ അപ്‌സണ്‍.

Leave A Reply

Your email address will not be published.