Nature

ഹിന്ദു പാര്‍ലമെന്റ് സമിതി വിടാന്‍ തീരുമാനിച്ചു ; നവോഥാനമൂല്യ സംരക്ഷണ സമിതി പിളര്‍പ്പിലേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നവോഥാനമൂല്യ സംരക്ഷണ സമിതി പിളര്‍പ്പിലേക്ക്.സമിതിയുടെ ജോയിന്റ്് കണ്‍വീനറായ സി.പി സുഗതന്റെ നേതൃത്വത്തിലുള്ള ഹിന്ദു പാര്‍ലമെന്റ് സമിതി വിടാന്‍ തീരുമാനിച്ചു. 54 സംഘടനകള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഹിന്ദു പാര്‍ലമെന്റിന്റെ അവകാശവാദം.
വിശാല ഹിന്ദു ഐക്യത്തിന് നവോഥാന സമിതി തടസമാണെന്ന് വിലയിരുത്തിയാണ് തീരുമാനം. സമിതി വിടുന്ന കാര്യം അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
നവോഥാനമൂല്യ സംരക്ഷണ സമിതി സംവരണ മുന്നണി മാത്രമാണെന്നും സമിതി ഇപ്പോള്‍ ചെയ്യുന്നത് നവോഥാന പ്രവര്‍ത്തനങ്ങളല്ലെന്നും ഹിന്ദു പാര്‍ലമെന്റ് ആരോപിച്ചു. സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ് ഹിന്ദു പാര്‍ലമെന്റ് സമിതി വിടാനുള്ള കാരണമെന്നും സൂചനയുണ്ട്.

Leave A Reply

Your email address will not be published.