Nature

മരടിലെ ഫ്‌ളാറ്റുകൾക്കെതിരെ അല്ല  പകരം നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ്  നടപടി എടുക്കേണ്ടത് ; കോടിയേരി

പാലാ: എറണാകുളം മരടിലെ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം ഫ്‌ളാറ്റ് പൊളിച്ചുമാറ്റാനുള്ള തീരുമാനം വന്നതോടെ താമസക്കാര്‍ തെരുവാധാരമാകുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താമസക്കാര്‍ക്ക് മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണ്.ഫ്‌ളാറ്റിലുള്ളവരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അവരുടെ പുനരധിവാസത്തിന് വേണ്ടി എന്തുചെയ്യാന്‍ സാധിക്കും എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.
ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന കൊടുത്തുകൊണ്ട് ഈ പ്രശ്‌നത്തില്‍ നിലപാട് സ്വീകരിക്കണം. വളരെ കര്‍ശനമായ നിലപാടാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സുപ്രീംകോടതി വിധി ആയതിനാൽ സര്‍ക്കാറിന് ഇടപെടുന്നതിന് ചില പരിമിതികളുണ്ട്. ആ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.