Nature

ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ മ​ണി​പ്പൂ​രി​ലും വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ന്‍. ബി​ര​ണ്‍ സിം​ഗ്

ഇം​ഫാ​ല്‍: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​സാ​മി​ല്‍ ന​ട​പ്പാ​ക്കി​യ​ സമാനമായ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ മ​ണി​പ്പൂ​രി​ലും വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ന്‍. ബി​ര​ണ്‍ സിം​ഗ്. വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളിലും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ആ​വ​ശ്യ​മാ​ണ്. സം​സ്ഥാ​ന​ത്ത് ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഇ​ന്ത്യ​യി​ല്‍ എ​വി​ടെ​യും താ​മസിക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​ണി​പ്പൂ​രി​ലും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Reply

Your email address will not be published.