Nature

ആജീവനാന്തകാലത്തേക്കല്ല കോൺഗ്രസിലേക്കു വന്നത് ; ശശി തരൂർ എംപി

ന്യൂഡൽഹി: ആജീവനാന്തകാലത്തേക്കല്ല കോൺഗ്രസിലേക്കു വന്നതെന്ന് ശശി തരൂർ എംപി. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്നതിന് ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് താൻ കോൺഗ്രസിലെത്തിയത്. വോട്ടിനും സീറ്റിനുമായി ആ ആശയങ്ങൾ ത്യജിക്കാൻ സാധിക്കില്ലന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിനെ അനുകൂലിച്ചു സംസാരിച്ചതിനെ  തുടർന്ന് കേരളത്തിലെ മുതിർന്ന നേതാക്കളടക്കം തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. കശ്മീർ വിഷയത്തിലും കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണ് തരൂർ സ്വീകരിച്ചത്. പ്രതിപക്ഷപാർട്ടികൾ എന്ന നിലയ്ക്ക് കേന്ദ്രസർക്കാരിനെ വിമർശനമുന്നയിക്കുമെങ്കിലും കശ്മീർ വിഷയത്തിൽ കേന്ദ്ര നിലപാടിനൊപ്പമാണ്. ഒരു തുണ്ട് പോലും പാക്കിസ്ഥാനു വിട്ടു നൽകാൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച്‌ കൊണ്ട് തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം.

Leave A Reply

Your email address will not be published.