Nature

ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി വിവാഹിതയായി; ചടങ്ങില്‍ തിളങ്ങി മീനാക്ഷി വീഡിയോ കാണാം

സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. കഴിഞ്ഞ മെയ് 26-നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹ നിശ്ചയം. മലയാള സിനിമയിലെ പ്രമുഖകര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവാഹ ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒരാള്‍ നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു. ദിലീപിനൊപ്പമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ മീനാക്ഷി എത്തിയത്. പള്ളിയിലെ ചടങ്ങില്‍ സംബന്ധിച്ച ഇരുവരും ആശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്.

ഏറെ കാലത്തിന് ശേഷമാണ് മീനൂട്ടിയെ ഒരു പൊതുപരിപാടിയില്‍ കാണുന്നത്. ഡോക്ടറാവാന്‍ പഠിക്കാന്‍ പോയതായിരുന്നു താരപുത്രി. പഠനത്തിനിടെ അധികം ലീവെടുത്ത് വരാറില്ലാത്തതാണ് മീനാക്ഷിയുടെ പുതിയ വിശേഷങ്ങളൊന്നും ആരും അറിയാത്തത്. ദിലീപ് ഫാന്‍സ് അസോസിയേഷനുകളില്‍ ഈ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും വിവാഹത്തിന് കാവ്യ മാധവന്‍ എത്തിയിരുന്നില്ല. മീനൂട്ടിയ്‌ക്കൊപ്പം കാവ്യ എവിടെ എന്നായിരുന്നു ആരാധകര്‍ അന്വേഷിച്ചത്.

You might also like

Leave A Reply

Your email address will not be published.