Nature

ബി.ജെ.പി നേതാവ് ചിന്‍മയാനന്ദി​നെ​തി​രെ നി​യ​മ​വി​ദ്യാ​ർ​ഥി​നിയുടെ  ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി ന​ൽ​കി ഡ​ൽ​ഹി​ ഷാ​ജ​ഹാ​ൻ​പു​രി​ലെ നി​യ​മ​വി​ദ്യാ​ർ​ഥി​നി. ഡ​ൽ​ഹി പോ​ലീ​സ് പ​രാ​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. ഡ​ൽ​ഹി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. യു​പി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ​രാ​തി കൈ​മാ​റു​ക​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മു​ൻ മ​ന്ത്രി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​ വ​രി​ക​യാ​ണ്. ചി​ന്മ​യാ​ന​ന്ദ് പീ​ഡി​പ്പി​ച്ച​താ​യും ഒ​രു വ​ർ​ഷ​മാ​യി ശാ​രീ​രി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​ വ​രി​ക​യാ​യി​രു​ന്നെ​ന്നും പെൺകുട്ടിയുടെ  പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഒ​രു മു​തി​ർ​ന്ന സ​ന്യാ​സി ത​ന്നെ പീ​ഡി​പ്പി​ക്കാ​നും കൊ​ല​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ​മാ​സം 24ന് ​സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​ഡി​യോ പോ ​സ്റ്റ് ചെ​യ്ത​തി​ന്‍റെ പി​റ്റേ​ന്ന് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു.

Leave A Reply

Your email address will not be published.