Times Kerala

ടെസ്റ്റിൽ ആദ്യ വിജയം, പുതു ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ

 
ടെസ്റ്റിൽ ആദ്യ വിജയം, പുതു ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ

ചിറ്റഗോംഗ്: ടെസ്റ്റ് ക്രിക്കറ്റിൽ കന്നി വിജയം നുണഞ്ഞ് അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ 224 റണ്‍സിന്‍റെ മിന്നുന്ന ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്. മത്സരത്തിൽ 11 വിക്കറ്റുകൾ നേടി അഫ്ഗാൻ ജയത്തിന് നെടുംതൂണായ നായകൻ റാഷിദ് ഖാനാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സ് 342, രണ്ടാം ഇന്നിംഗ്സ് 260. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 205, രണ്ടാം ഇന്നിംഗ്സ് 173.

Related Topics

Share this story