Nature

മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകൾക്ക് വിലക്കേര്‍പ്പെടുത്തി ഫ്ലൈ ദുബായ്

ദുബായ്: മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകളുടെ ചില മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫ്ലൈ ദുബായ് എയർ ലൈൻ. ഇത്തിഹാദ്, എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള മറ്റ് വിമാനക്കമ്പനികളും നേരത്തെ തന്നെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.

2015 സെപ്‍തംബറിനും 2017 ഫെബ്രുവരിക്കും ഇടയ്ക്ക് വിപണിയിലെത്തിച്ച 15 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ അടുത്തിടെ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു.ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് കണക്കിലെടുത്ത് തീപിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു ഈ  നടപടി. ഈ സാഹചര്യത്തില്‍ ബാറ്ററികള്‍ മാറ്റാതെ ഈ മോഡലുകള്‍ ചെക്ക് ഇന്‍ ബാഗേജുകളിലും ഹാന്റ് ബാഗുകളിലും അനുവദിക്കില്ലെന്ന് ഫ്ലൈ ദുബായ് അറിയിച്ചു.

Comments are closed.