Nature

ഭീകരാക്രമണ സാധ്യത; കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് സൈന്യം

ന്യുഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ  അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം.

അക്രമണസാധ്യത മുന്നിൽകണ്ട് കേരളത്തിലും ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടു. ബസ്സ് സ്റ്റാൻറുകൾ, റെയിവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വർധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികൾക്കു സമീപവും കർശന സുരക്ഷ ഏർപ്പെടുത്തും.

സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം, കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ ബോട്ടുകളില്‍ ഭീകരര്‍ എത്തിയെന്ന സംശയമാണ് സൈന്യം പങ്കുവയ്ക്കുന്നത്. ഇവര്‍ ഇതിനകം തന്നെ രാജ്യത്തു പ്രവേശിച്ചുകഴിഞ്ഞിരിക്കാമെന്ന സൂചനയാണ് സൈന്യം നല്‍കുന്നത്. ഏതു സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറാണെന്ന് ലഫ്.ജനറല്‍ എസ്.കെ സയ്‌നി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.