Nature

ഷോപ്പിൽ നിന്നും കളഞ്ഞുകിട്ടിയ 1.94 ലക്ഷം ദിർഹവും ചെക്കുകളും തിരികെ നൽകി ;യുവതിക്ക് ദുബായ് പൊലീസിന്റെ ആദരം

ദുബായ് : ഷോപ്പിൽ നിന്നും കളഞ്ഞുകിട്ടിയ 1.94 ലക്ഷം ദിർഹവും രണ്ട് ബാങ്ക് ചെക്കുകളുമടങ്ങിയ ബാഗ് അവകാശിക്ക് തിരികെ നൽകിയ ഫിലിപ്പീൻ യുവതി ദുബായ് പൊലീസിന്റെ ആദരം. ദുബായ് മാളിലെ ‘സ്റ്റാർ ബക്സ് ‘ കോഫീ ഷോപ്പിലെ ജീവനക്കാരിയാണ് വൻതുകയും ബാങ്ക് ചെക്കുമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചു നൽകി സ്നേഹാദരം പിടിച്ചുപറ്റിയത്.

കാപ്പി കുടിക്കാൻ കടയിൽ കയറിയ ഒരാൾ മറന്നു വച്ചതായിരുന്നു ബാഗ്. ബാഗിലുണ്ടായിരുന്ന ഒരു ചെക്ക്  5 ലക്ഷം ദിർഹത്തിന്റെയും രണ്ടാമത്തെ ചെക്ക് 6250 ദിർഹമിന്റേതുമായിരുന്നു. കൂടാതെ ചെക്ക് ബുക്കും ധാരാളം രേഖകളും അടങ്ങിയതായിരുന്നു ബാഗ്.

Leave A Reply

Your email address will not be published.