Nature

400 കോടിക്ക് മുകളിൽ കളക്ഷനുമായി പ്രഭാസ് ചിത്രം ‘സാഹോ’

ബാഹുബലിക് ശേഷം പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സഹോ. ചിത്രം 400 കോടിക്ക് മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്.  ചിത്രം ഓഗസ്റ്റ് 30ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.  ബാഹുബലി 2ന് ശേഷം ആദ്യ ദിവസം തന്നെ 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രമാണ് സാഹോ.

ചിത്രം ആദ്യ ദിനം 130 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. രണ്ട് ദിവസംകൊണ്ട് ചിത്രം വാരികൂട്ടിയത് 205 കോടിയും. ആദ്യ ഏഴ് ദിവസം കൊണ്ട് ചിത്രം വാരിയത് 370 കോടിക്ക് മുകളിലാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നടി ശ്രദ്ധ കപൂർ ആണ് നായിക. ചിത്രം എല്ലായിടത്തും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോർ, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply

Your email address will not be published.