Times Kerala

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് അജയ് തറയിൽ

 

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്‍റെ പിന്തുണ പ്രതീക്ഷിക്കുകയാണ്. 1952ലെ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും അജയ് തറയിൽ ആവശ്യപ്പെട്ടു.

Related Topics

Share this story