Nature

തൊഴിലുറപ്പു പദ്ധതി: 1000 രൂപ ഓണം അലവൻസ്

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കീഴിൽ നടപ്പു വർഷം 100 ദിവസത്തിൽ കൂടുതൽ തൊഴിൽ ചെയ്ത കുടുംബങ്ങൾക്ക് കേരള സർക്കാർ 1000 രൂപ വീതം ഓണം അലവൻസ് അനുവദിച്ചു. ജില്ലയിലെ 28963 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി 28963000 രൂപയാണ് അനുവദിച്ചിട്ടുളളത്. തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ഗ്രാമപഞ്ചായത്തുകൾ മുഖേന തുക നൽകുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.