Nature

ആഷസ് ടെസ്റ്റ് ; കിരീടം നിലനിർത്തി ഓസ്‌ട്രേലിയ

ആഷസ് നാലാം ടെസ്റ്റിൽ വിജയിച്ചു ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിർത്തി. 383 റൺസ് വിജയലക്ഷ്യവുമായി നടന്ന ഇംഗ്ലണ്ട് ഇന്നിങ്‌സ് 197 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ഇംഗ്ലണ്ടിനെ 197ൽ പരാജയപ്പെടുത്തിയത്. ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ സ്മിത്തിന്റെ ഇരട്ട സെഞ്ചുറിയിൽ 497 റൺസ് നേടി ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് 301ൽ അവസാനിച്ചു. 196 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്‌ട്രേലിയ സ്മിത്തിന്റെ കരുത്തിൽ 186/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. സ്മിത്തിന്റെ തകർപ്പൻ പ്രകടനമാണ്  ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

Leave A Reply

Your email address will not be published.