Nature

വൈദ്യുതി, ജല മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുതിയ സ്വദേശിവത്കരണ തോത്; ഒമാൻ 

വൈദ്യുതി, ജല മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുതിയ സ്വദേശിവത്കരണ തോത് നിശ്ചയിച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പ്രഖ്യാപിച്ചു. ചില തസ്തികകളിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ വിദേശി ജീവനക്കാരെ പൂർണമായി ഒഴിവാക്കാൻ ഉത്തരവിൽ നിഷ്കർഷിക്കുന്നുണ്ട്. ഈ ഉത്തരവ് മലയാളികളടക്കം വിദേശികളെ പ്രതികൂലമായി ബാധിക്കും .

വൈദ്യുതി, ജല മേഖലയിലെ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടിട്ടുള്ള സ്വകാര്യ കമ്പനികളെല്ലാം തന്നെ പുതിയ സ്വദേശിവത്കരണം പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജല കമ്പനികളിലെ മാനേജീരിയൽ തസ്തികകളിൽ പൂർണ സ്വദേശിവത്കരണമാണ് ഉത്തരവിൽ നിർദേശിക്കുന്നത്. മുപ്പത് ശതമാനത്തിൽ തുടങ്ങി കരാർ കാലാവധിയുടെ മൂന്നാം വർഷമാണ് പൂർണ സ്വദേശിവത്കരണം പ്രാബല്ല്യത്തിൽ വരുക.

Leave A Reply

Your email address will not be published.