Times Kerala

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാന്‍ വലിയ ത്യാഗം ചെയ്തു; ചൈന

 

ഇസ്‍ലാമാബാദ്: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ വലിയ ത്യാഗം ചെയ്തവരാണ് പാക്കിസ്ഥാനിലെ ജനങ്ങളും പാക്ക് സർക്കാരുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ നൽകുന്ന സംഭാവനകൾ അവഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യാന്തര സമൂഹം ഇക്കാര്യം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അടിയന്തര ചൈനീസ് സന്ദർശനത്തിനെത്തിയ പാക്ക് വിദേശകാര്യമന്ത്രി ആസിഫ് മുഹമ്മദിനെ സാക്ഷി നിർത്തി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
ഭീകരർക്ക് അഭയമൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാക്കിസ്ഥാനെ വിമർശിച്ചതിനു പിന്നാലെയാണ് ചൈനയുടെ പിന്തുണ. അഫ്ഗാൻ സൈന്യത്തെയും അഫ്ഗാനിസ്ഥാനിലുള്ള യുഎസ് സൈന്യത്തെയും ആക്രമിക്കുന്ന ഭീകരർക്ക് പാക്കിസ്ഥാനാണ് അഭയം നൽകുന്നതെന്നായിരുന്നു ട്രംപിന്റെ വിമർശനം. ഈ പരാമർശം ഉൾപ്പെടെയുള്ള ട്രംപിന്റെ ദക്ഷിണേഷ്യൻ നയപ്രഖ്യാപനം വലിയ ചർച്ചയായിരുന്നു.
ഇതുവരെ ഉറച്ച പിന്തുണ നൽകിയിരുന്ന ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുത്ത ബ്രിക്സ് ഉച്ചകോടി ഭീകരതയ്ക്കെതിരെ സ്വീകരിച്ച നിലപാട് ഇന്ത്യൻ നയതന്ത്ര വിജയമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു പാക്ക് വിദേശകാര്യമന്ത്രിയുെട ചൈനീസ് സന്ദർശനം. ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന ചൈന–പാക്ക് ബന്ധത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്. ബെയ്ജിങ്ങിലെത്തിയ പാക്ക് വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തിയ വാങ് യി, തുടർന്ന് ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചത്.ത്.

Related Topics

Share this story