chem

സ്‌കൂള്‍ ടോയ്‌ലറ്റില്‍ ഏഴു വയസ്സുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ സ്‌കൂള്‍ ടോയ്‌ലറ്റില്‍ ഏഴു വയസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഇന്നു രാവിലെയാണ് സംഭവം.കുട്ടിയുടെ കഴുത്തറത്ത് നിലയിലാണ്. സമീപത്തു നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. ടോയ്‌ലറ്റില്‍ പോയ സ്‌കൂള്‍ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

You might also like

Comments are closed.