കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയിൽ സംവിധായകനും നടനുമായ നാദിർഷയ്ക്ക് പങ്കുണ്ടോ എന്ന കാര്യം കേസിൽ അറസ്റ്റിലായിരിക്കുന്ന വിഐപി പറയട്ടെ എന്ന് പൾസർ സുനി. മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എറണാകുളം സിജഐം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.നാദിർഷയുടെ പങ്കിനെക്കുറിച്ച് വിഐപി പറയാൻ തയാറാകുന്നില്ലെങ്കിൽ കേസിന്‍റെ വിസ്താര വേളയിൽ താൻ പറയാമെന്നാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്.
Also Read