Times Kerala

ബിയാന്‍കാ ആന്‍ഡ്രിസ്‌ക്യു യുഎസ് ഓപ്പണ്‍ ചാംപ്യന്‍

 
ബിയാന്‍കാ ആന്‍ഡ്രിസ്‌ക്യു യുഎസ് ഓപ്പണ്‍ ചാംപ്യന്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നി് ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് കിരീടം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാന്‍ക ആദ്യ ഗ്ലാന്‍ഡ് സ്ലാം കിരീടം നേടിയത്. സ്‌കോര്‍ 6-3, 7-5. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ഈ പത്തൊന്‍പതുകാരി.

2006ല്‍ കിരീടം നേടിയ മരിയ ഷറപ്പോവക്ക് ശേഷം യുഎസ് ഓപ്പണ്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ആന്‍ഡ്രിസ്‌ക്യു. തുടര്‍ച്ചയായി നാലാം യുഎസ് ഓപ്പണ്‍ ഫൈനലിലാണ് സെറീന പരാജയപ്പെടുന്നത്.

Related Topics

Share this story