Nature

കൗമാരക്കാരിലെ ബ്രെയിൻ ട്യൂമർ-ലക്ഷണങ്ങൾ

ഒരമ്മയ്ക്കും തന്റെ മക്കൾക്ക് രോഗം പിടിപെടുന്നത് സഹിക്കാൻ കഴിയില്ല.പക്ഷേ വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് തന്നെ അണുബാധയുണ്ടാകാനും മറ്റ് അസുഖങ്ങളും വരുന്നു. ഇതൊക്കെ ചികിൽസിച്ചു മാറ്റാം. അങ്ങനെയുള്ളൊരു രോഗമാണ് ക്യാൻസർ..

ഒരച്ഛനും അമ്മക്കും തങ്ങളുടെ മക്കൾക്ക്‌ ഇങ്ങനെയൊരു രോഗം വരുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.കുട്ടികളിലും മുതിർന്നവരിലും സാധാരണയായി കണ്ടുവരുന്ന ക്യാൻസർ ആണ് നട്ടെല്ലിലും തലയിലും കണ്ടുവരുന്ന മുഴ.കൗമാരക്കാരിൽ കണ്ടുവരുന്ന തലയിലെ മുഴ,അതിന്റെ ലക്ഷണങ്ങൾ, ചികിത്സാ രീതി എന്നിവയാണ് ഇന്ന്ഇവിടെ പങ്കുവെക്കുന്നത്. കൂടാതെ അവരെ എങ്ങനെ പരിപലിക്കണമെന്നും ഇവിടെ ചേർക്കുന്നു.

എന്താണ് തലയിലെ മുഴ അഥവാ ബ്രെയിൻ ട്യൂമർ?
സാധാരണ ചെറുപ്രായത്തിലുള്ള കുട്ടികളിൽ വളർച്ചയ്ക്കനുസരിച്ചു പുതിയ കോശങ്ങൾ നിർമ്മിക്കുകയും കേടുവന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. പക്ഷേ ഇതിനു വിപരീതമായി ശരീരത്തിനാവശ്യമില്ലാത്ത കോശങ്ങൾ ഉത്പാദിപ്പിക്കുകയും ഇതിന്റെ വളർച്ചയായെയുമാണ് മുഴ എന്നു പറയുന്നത്.തലയിലെ അസാധാരണമായ കോശങ്ങുടെ വളർച്ചയാണ് ബ്രെയിൻ ട്യൂമർ അഥവാ തലയിലെ മുഴ.ഇത് ഏതു പ്രായത്തിലുള്ള കുട്ടികളിലും കാണപ്പെടാം.പക്ഷേ എല്ലാ മുഴയും കാൻസർ അല്ല.

തലയിലെ മുഴ രണ്ടായി തിരിക്കാം. മാരകമല്ലാത്തതും മാരകമായതും, അതായത് ക്യാൻസർ അല്ലാത്തവയും ക്യാൻസർ ആയവയും. ക്യാൻസർ ആവാത്ത മുഴകൾ നീക്കം ചെയ്തതിനു ശേഷം പിന്നീട് ഉണ്ടാകുന്നതല്ല.എന്നാൽ ക്യാൻസർ ആയ മുഴകൾ പെട്ടന്ന് തന്നെ മറ്റു ശരീരഭാഗങ്ങളിൽ പടർന്നു പിടിക്കുകയും ചികിൽസിച്ചു ഭേദമാക്കിയതിനു ശേഷം വീണ്ടും വരാൻ സാധ്യത കൂടുതലുള്ളതുമാണ്.നിർഭാഗ്യവശാൽ രണ്ടു മുഴകളും ജീവനെ അപായപ്പെടുത്തുന്നവയാണ്.

ഏകദേശം 130ഓളം ബ്രെയിൻ ട്യൂമറുകൾ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. മുഴയുടെ വലുപ്പം, അത് സ്ഥിതി ചെയ്യന്നത്, അത് മാരകമാണോ അല്ലയോ എന്നൊക്കെ നോക്കിയാണ് ഓരോ ക്യാൻസാറിന്റെയും ചികിത്സാരീതി നിശ്ചയിക്കുന്നത്.0-14വയസ്സ് വരെയുള്ള കുട്ടികളിലാണ് ബ്രെയിൻ ട്യൂമർ കൂടുതലായി കണ്ടുവരുന്നത്‌.

കൗമാരക്കാരിൽ ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ?
കൗമാരപ്രായക്കാരിൽ ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ഗവേഷണത്തിലൂടെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.എങ്കിലും കുട്ടികളിലുണ്ടാകുന്ന ബ്രെയിൻ ട്യൂമറും മൊബൈൽ ഉപയോഗവും തമ്മിൽ ബന്ധമുള്ളതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.കൂടാതെ ന്യൂറോഫൈബ്രോമാറ്റിസ്സ് ടൈപ്പ് 1,ടൈപ്പ് 2, പോലുള്ള ജനിതക തകരാറുകളും കുട്ടികളിൽ ബ്രെയിൻ ട്യൂമർ വരാൻ കാരണമാകുന്നു എന്നു പഠനങ്ങൾ തെളിയിക്കുന്നു.

0-19വയസ്സ് വരെയുള്ള ക്യാൻസർ ബാധിച്ചു മരിച്ച കുട്ടികളിൽ കൂടുതൽ പേർക്കും ബ്രെയിൻ ട്യൂമർ ആയിരുന്നെന്ന് US ദേശീയ ബ്രെയിൻ ട്യൂമർ സൊസൈറ്റി അഭിപ്രായപ്പെടുന്നു.

കൗമാരക്കാരിൽ ബ്രെയിൻ ട്യുമറിന്റെ ലക്ഷണങ്ങൾ
ട്യൂമറിന്റെ വലുപ്പം, സ്ഥലം, സ്വഭാവം, അത് മറ്റു ശരീരഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ കൗമാരക്കാരിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

ബ്രെയിൻ ട്യൂമറിന്റെ ഒരു പ്രധാന ലക്ഷണമാണ് തലവേദന.തലയോട്ടിക്കകത്തു തലച്ചോറിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലം മാത്രമേ ഉണ്ടകയുകയുള്ളു.മുഴ വലുതാകുന്നതിനനുസരിച് തലയ്ക്കുള്ളിൽ അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.ഉറങ്ങുമ്പോഴായിരിക്കും കൂടുതൽ വേദന അനുഭവപ്പെടുന്നത്.

ബ്രെയിൻ ട്യൂമറിന്റെ മറ്റു സാധാരണ ലക്ഷണങ്ങൾ
രാവിലെയുണ്ടാകുന്ന മനംപുരട്ടൽ അല്ലെങ്കിൽ ഛർദി, അസഹനീയമായ തലകറക്കം.

ട്യൂമർ ഹോർമോൺ പ്രവർത്തനത്തെ സാരമായ് ബാധിക്കുന്നതുമൂലം വളർച്ചയിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു.

ഇന്ദ്രിയങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങളും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ ആവാം.

മങ്ങിയ കാഴ്ച അല്ലെങ്കിൽ രണ്ടായി കാണുന്നത്.

കൃത്യമായി സംസാരിക്കാൻ കഴിയാത്തതോ അല്ലെങ്കിൽ അസ്പഷ്ടമായ സംസാരമോ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളാകാം.

രുചിയിലുണ്ടാകുന്ന വ്യത്യാസവും വിശപ്പില്ലായ്മ്മയും ശരീര ഭാരത്തിൽ വ്യത്യാസം വരുത്തും.

സ്പർശിക്കുന്ന വസ്തുക്കൾ അറിയാൻ കഴിയാത്തത്, വേദന, ചൂടിലുണ്ടാകുന്ന വ്യത്യാസം, പ്രഷർ എന്നിവയിലുണ്ടാകുന്ന വ്യത്യാസം അറിയാനുള്ള കഴിവ് കുറയുന്നതൊക്കെ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളാകാം.

കേൾവിയിലും പ്രശ്നങ്ങൾ ഉണ്ടാകാം.ടീവിയുടെ ശബ്ദം എത്ര ഉച്ചത്തിൽ വിളിച്ചാലും കേൾക്കാതിരിക്കുക.നിങ്ങൾ സംസാരിക്കുമ്പോൾ പ്രതികരിക്കാത്ത അവസ്ഥ.ഇവയൊക്കെ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ ആവാം.

പ്രത്യേകിച്ച് ഒരു കാരണമില്ലാതെയുള്ള ക്ഷീണം.

ഒരു പ്രവൃത്തിയിലും താല്പര്യമില്ലാത്ത അവസ്ഥ.

രാത്രി നന്നായി ഉറങ്ങിയെങ്കിലും പകലും ഉറക്കം തൂങ്ങുന്ന അവസ്ഥ.ഓർമയിലും, പെരുമാറ്റത്തിലും, വികാരത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ.

ബ്രെയിൻ ട്യൂമർ എങ്ങനെ നിർണയിക്കാം?
ഡോക്ടർ രോഗം കണ്ടെത്തിയാൽ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചില ടെസ്റ്റുകൾക്ക് വിധേയമാകേണ്ടി വരും. ശരീരത്തിന്റെ സമതുലനാവസ്ഥ, ഇന്ദ്രിയങ്ങളുടെ സ്വഭാവം, എന്നിങ്ങനെയാണ് ഇതിന്റെ ആദ്യത്തെ ടെസ്റ്റ്‌.

ഇതിന്റെ കൂടെ സ്പർശനം അറിയുന്നുണ്ടോ എന്നു തിരിച്ചറിയാൻ സൂചിമുന കൊണ്ടുള്ള കുത്താണ് ഇതിന്റെ അടിസ്ഥാന ടെസ്റ്റ്‌.തല, നട്ടെല്ല് നെഞ്ച്,ഇവയുടെ എക്സ്റേ.എം ആർ ഐ സ്കാൻ, സി ടി സ്കാൻ ഇവ തലയുടെ മുഴുവൻ ഭാഗവും കാണാം.

ടെസ്റ്റുകൾ
ട്യൂമർ കണ്ടു പിടിച്ചു അതിനെ നീക്കം ചെയ്തതിനു ശേഷം അത് മാരകമാണോ അല്ലയോ എന്നറിയാൻ ഡോക്ടർ അതിനെ ബിയോപ്സി ടെസ്റ്റിന് വിധേയമാക്കും.

ഇങ്ങനെ ഒരുപാട് ടെസ്റ്റുകൾ ചെയ്യുന്നതും അതിന്റെ റിസൾട്ടിനു വേണ്ടി കാത്തിരിക്കുന്നതും കുട്ടികൾക്കും അച്ഛനമ്മമാർക്കും ഒരിക്കലും നല്ല കാര്യമായിരിക്കില്ല.നിങ്ങളുടെ സങ്കടങ്ങളും പേടിയും ആരോടെങ്കിലും തുറന്നു പറയണം.അതുപോലെ നിങ്ങളുടെ മക്കൾക്കും എന്തെങ്കിലും സംശയമോ പേടിയോ ഉണ്ടെങ്കിൽ അതും നല്ലൊരു പ്രൊഫഷണലിന്റെ സഹായം തേടാവുന്നതാണ്.മറ്റെന്തിനേക്കാളും ഇതാണ് നല്ലൊരു വഴി.

ബ്രെയിൻ ട്യൂമർ എങ്ങനെ നീക്കം ചെയ്യാം
ബ്രെയിൻ ട്യൂമർ അതിന്റെ വലുപ്പം, ഘട്ടം, എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കുന്നു.ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോതെറാപ്പി,പ്രോട്ടോൺ തെറാപ്പി എന്നിവയാണ് ബ്രെയിൻ ട്യൂമർ നീക്കം ചെയ്യാനുള്ള വഴികൾ.

You might also like

Leave A Reply

Your email address will not be published.