Times Kerala

സ്ഥിരമായി ക്രീം പുരട്ടുമ്പോള്‍ സംഭവിക്കുന്നത്‌

 
സ്ഥിരമായി ക്രീം പുരട്ടുമ്പോള്‍ സംഭവിക്കുന്നത്‌

മുഖത്ത് ക്രീം പുരട്ടുന്നത് ഒരു കണക്കിന് നോക്കുമ്പോള്‍ നല്ലതാണ്. അത്രയേറെ നമ്മെ വിശ്വാസത്തിലെടുക്കുന്ന ക്രീമുകള്‍ വിപണയില്‍ എത്തുന്നുണ്ട്. നിറം വര്‍ദ്ധിപ്പിക്കാനും, മുഖത്തെ കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കാനും എന്നു വേണ്ട നിരവധി ഗുണങ്ങള്‍ വിവരിച്ച് കൊണ്ടാണ് പല ക്രീമുകളും വിപണിയില്‍ എത്തുന്നത്.

ഷേവ് ചെയ്ത ശേഷം മുഖത്തല്‍പം തേന്‍

എന്നാല്‍ ഇത്തരത്തില്‍ ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇതുണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ല. എന്തൊക്കെയാണ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളിയാകുന്ന തരത്തില്‍ ക്രീം ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത് എന്ന് നോക്കാം.

സ്റ്റിറോയ്ഡുകളുടെ ഉപയോഗം

സ്‌ക്രിന്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ അതിലെ സ്റ്റിറോയ്ഡുകള്‍ ഗുരുതര പ്രശ്‌നമുണ്ടാക്കും എന്നാണ് പറയുന്നത്. ചര്‍മ്മ രോഗ വിദഗ്ധരുടെ പഠന ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

തൊലിയെ നശിപ്പിക്കുന്നു

ആന്റി ഇന്‍ഫഌമേറ്ററി മെഡിസിന്‍ ആയി ഉപയോഗിക്കുന്നവയാണ് സ്റ്റിറോയ്ഡുകള്‍. അത് തൊലിയുടെ കട്ടി കുറഞ്ഞ ഭാഗങ്ങളെ നശിപ്പിക്കുന്നു. മുഖത്തെ തൊലി വളരെയധികം കട്ടി കുറഞ്ഞവയാണ് . അതുകൊണ്ട് തന്നെ സ്‌കിന്‍ ക്രീമുകള്‍ ഇവയെ നശിപ്പിക്കുന്നു.

അണുബാധ
ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പലരും സ്‌കിന്‍ ക്രീമുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം വഴി ചര്‍മ്മത്തില്‍ അണുബാധ, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവക്കൊക്കെ കാരണമാകുന്നു.

ക്രീമിന്റെ ഗുണനിലവാരം
വില കൂടുമ്പോള്‍ ഗുണം വര്‍ദ്ധിക്കും എന്നൊരു ധാരണ സാധാരണയുണ്ട്. എന്നാല്‍ വില നോക്കിയല്ല ക്രീമിന്റെ ഗുണം നോക്കിയാണ് ക്രീം വാങ്ങിക്കേണ്ടത്. അല്ലാത്ത പക്ഷം അതിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ കൂടുതലായിരിക്കും.

20-30 വയസ്സിനിടയിലുള്ളവര്‍ക്ക്
20-30 വയസ്സിനിടയിലുള്ളവര്‍ക്കാണ് പലപ്പോഴും ക്രീം ഉപയോഗിച്ച് പ്രതിസന്ധി നേരിടേണ്ടി വരുന്നത്. ക്രീമിന്റെ പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നതും 20-30 വയസ്സിനിടയിലുള്ളവരാണ്.

അടങ്ങിയിട്ടുള്ളവ
ചര്‍മ്മം വെളുക്കാനായി തേക്കുന്ന ക്രീമില്‍ പ്രധാനമായും രണ്ട് കെമിക്കലുകളാണ് അടങ്ങിയിട്ടുള്ളത്. മെര്‍ക്കുറിയും ഹൈഡ്രോക്വിനോണും. ഇത് രണ്ടും ചര്‍മ്മത്തിന് നല്‍കുന്നത് ദോഷകരമായ അവസ്ഥ തന്നെയാണ്. അതുകൊണ്ട് തന്നെ ക്രീം ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം.

കുറേ കാലം ഉപയോഗിക്കുമ്പോള്‍
ചിലര്‍ ദീര്‍ഘകാലം ഇത്തരത്തില്‍ ക്രീം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് നിറവ്യത്യാസമുള്ള പിഗ്മെന്റേഷന് കാരണമാകുന്നു. മാത്രമല്ല ഇത് ചികിത്സിച്ച് മാറ്റാനും പിന്നീട് ബുദ്ധിമുട്ടാവും.

Related Topics

Share this story