Times Kerala

പുതിയ ഡേറ്റിങ് ആപ്പുമായി ഫേസ്ബുക്ക്!

 
പുതിയ ഡേറ്റിങ് ആപ്പുമായി ഫേസ്ബുക്ക്!

പുതിയ ഡേറ്റിങ് ആപ്പുമായി ഫേസ്ബുക്ക്. ഫെയ്സ്ബുക്ക് ഡേറ്റിങ് എന്നാണ് പുതിയ ആപ്ലിക്കേഷന് പേര്. സമാന താല്‍പര്യങ്ങളുള്ള സുഹൃത്തുക്കളില്‍ നിന്നും സ്നേഹിതരെ കണ്ടെത്താന്‍ ഫെയ്സ്ബുക്ക് ഡേറ്റിങ് ആപ്പ് സഹായിക്കും. ഇതിന് പ്രത്യേകം ഡേറ്റിങ് പ്രൊഫൈല്‍ നിര്‍മിക്കേണ്ടിവരില്ല. ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്വകാര്യത, സുരക്ഷാ ക്രമീകരണങ്ങള്‍ ആപ്പില്‍ ലഭ്യമാവും. ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും മറ്റൊരാള്‍ ചിത്രങ്ങള്‍, ലിങ്കുകള്‍, പണം, വീഡിയോകള്‍ എന്നിവ സന്ദേശങ്ങളായി അയക്കുന്നത് തടയാനും എഫ്ബി ഡേറ്റിങ് ആപ്പില്‍ സാധിക്കും. ചൊവ്വാഴ്ച അമേരിക്കയില്‍ തുടക്കമിട്ട ഫെയ്സ്ബുക്ക് ഡേറ്റിങ് ആപ്പ് 19 രാജ്യങ്ങളില്‍ ലഭ്യമാവും. ഫെയ്സ്ബുക്ക് ഡേറ്റിങ് ഉപയോഗിക്കാന്‍ ഉപയോക്താവിന് 18 വയസ് തികയണം. ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ചോ പ്രത്യേകം അക്കൗണ്ടായോ ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം. ഫെയ്സ്ബുക്ക് ആപ്പ് അപ്ഡേറ്റ് ചെയ്തിരിക്കണം.

Related Topics

Share this story