Times Kerala

ക​ന​ത്ത മ​ഴ; ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

 

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ആ​റു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഗോ​ഹ​ട്ടി, ദി​ബ്രു​ഗ​ഡ് ഭാ​ഗ​ത്തേ​യ്ക്കും തി​രി​കെ​യു​മു​ള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച ഗോ​ഹ​ട്ടി​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു പു​റ​പ്പെ​ടേ​ണ്ട ഗോ​ഹ​ട്ടി- തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് , ശനിയാഴ്ച പു​റ​പ്പെ​ടേ​ണ്ട ദി​ബ്രു​ഗ​ഡ്- ക​ന്യാ​കു​മാ​രി വി​വേ​ക് എ​ക്സ്പ്ര​സ്, 13നു​ള്ള ഗോ​ഹ​ട്ടി- തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് എ​ന്നീ ട്രെയിനുകളാണ് റ​ദ്ദാ​ക്കിയവ.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു പ​ത്തി​നു ഗോ​ഹ​ട്ടി​ക്കു പു​റ​പ്പെ​ടേ​ണ്ട എ​ക്സ്പ്ര​സ് (15905), 12 നു​ള്ള തി​രു​വ​ന​ന്ത​പു​രം- ഗോ​ഹ​ട്ടി എ​ക്സ്പ്ര​സ് (12507) എ​ന്നി​വ​യും റ​ദ്ദാ​ക്കി. രാ​ത്രി ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു ദി​ബ്രു​ഗ​ഡി​നു പു​റ​പ്പെ​ടേ​ണ്ട​യി​രു​ന്ന വി​വേ​ക് എ​ക്സ്പ്ര​സും (15905) റ​ദ്ദു ചെയ്തു.

Related Topics

Share this story