Nature

ഐ ഐ ഐ സി യില്‍ സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു . സെപ്റ്റംബര്‍ 5ന് പീരുമേട് എ ബി ജി ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നേരിട്ടു വന്ന് അഡ്മിഷന്‍ എടുക്കാം .പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്‍പ്പടെ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ രേഖകളുമായി വന്നാല്‍ കോഴ്‌സുകളിലേക്ക് സൗജന്യമായി അഡ്മിഷന്‍ ലഭിക്കും . ജനറല്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍റ്റിഫിക്കറ്റുകളും ,കോഴ്‌സ് ഫീസുമായി ഹാജരാകണം. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടവര്‍ രാവിലെ 10ന് രക്ഷിതാക്കളുമായി ഹാജരാകണം. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള സൗകര്യം അതാതു കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട് .പത്താം ക്ലാസ്സുമുതല്‍ എഞ്ചിനീയറിംഗ് പാസായവര്‍ക്ക് വരെയുള്ള കോഴ്‌സുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ .വിശദ വിവരങ്ങള്‍ക്ക് www.iiic.ac.in എന്ന
വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍ 8078980000, 9496691643

Leave A Reply

Your email address will not be published.