Nature

പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2019-2020 അധ്യയനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബര്‍ ഏഴിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 ന്് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജാരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495443206 , 6282995440.

Leave A Reply

Your email address will not be published.