Times Kerala

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീലങ്കയിൽ മുങ്ങി മരിച്ചു

 

കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീലങ്കയിലെ കൊളംബോയിൽ മുങ്ങിമരിച്ചു. അണ്ടർ-17 താരമാണ് മരിച്ചത്. ഗുജറാത്ത് സ്വദേശിയായ താരം കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ നീന്തൽ കുളത്തിലാണ് മുങ്ങിമരിച്ചത്. സഹതാരങ്ങൾക്കൊപ്പം നീന്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Related Topics

Share this story