Nature

പലവ്യഞ്ജനങ്ങള്‍ ബുക്കുചെയ്തയാള്‍ക്ക് കൊറിയറായി ലഭിച്ചത് മൂര്‍ഖന്‍ പാമ്പ്

ഭുവനേശ്വര്‍: പലവ്യഞ്ജനങ്ങള്‍ ബുക്കുചെയ്തിരുന്ന ആള്‍ക്ക് കൊറിയറായി ലഭിച്ചത് മൂര്‍ഖന്‍ പാമ്പ്. ഒഡിഷയിലെ മയൂര്‍ഭഞ്ചിലാണ് സംഭവം. മയൂര്‍ഭഞ്ചിലെ റായ്‌രംഗ്പുര്‍ സ്വദേശിയായ മൃത്യു കുമാര്‍ ആണ് വിജയവാഡയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. കൊറിയറിലാണ് സാധനങ്ങള്‍ മയൂര്‍ഭഞ്ചിലേക്കയച്ചത്.

സാധനങ്ങള്‍ പാ്ക്ക് ചെയ്ത ബോക്‌സിനുള്ളില്‍ കൊറിയര്‍ ഓഫിസില്‍ വച്ച് എങ്ങനെയോ ഒരു എലി കയറിപ്പറ്റിയിരുന്നു. ഈ ദ്വാരത്തിലൂടെ തന്നെയാകാം പാമ്പും ബോക്‌സിനുള്ളില്‍ കയറിയതെന്നാണ് നിഗമനം. കൊറിയറില്‍ എത്തിയ സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബോക്‌സിനുള്ളില്‍ സാധനങ്ങള്‍ക്കൊപ്പം പതുങ്ങിയിരിക്കുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.

അഞ്ചരയടിയോളം നീളമുണ്ടായിരുന്നു ഈ പാമ്പിന്. ഉടന്‍ തന്നെ മൃത്യു കുമാര്‍ പാമ്പ് പിടിത്ത വിദഗ്ധരെ വിവരമറിയിച്ചു. അവരെത്തി പാമ്പിനെ പിടികൂടിയ ശേഷം ജനവാസ കേന്ദ്രത്തില്‍ നിന്നും അകലെയുള്ള വനത്തില്‍ തുറന്നു വിട്ടു.

Leave A Reply

Your email address will not be published.