ബെയ്ജിംഗ്: കുടുംബം പ്രസവ ശസ്ത്രക്രിയ അനുവദിക്കാത്തതിനെ തുടർന്ന് പൂർണ ഗർഭിണിയായ യുവതി ആശുപത്രി കെട്ടിടത്തിനു മുകളിൽനിന്നും ചാടി ജീവനൊടുക്കി. ചൈനയിലെ വടക്കൻ ഷാൻസി പ്രവിശ്യയിലായിരുന്നു സംഭവം. ഇരുപത്തിയാറുകാരിയായ മാ എന്ന യുവതിയാണ് ജീവനൊടുക്കിയത്. വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയും മരിച്ചു.പ്രസവവേദനയെ തുടർന്ന് പലവട്ടം കുടുംബാംഗങ്ങളെ സമീപിച്ച് മാ സിസേറിയൻ ആവശ്യപ്പെട്ടു. എന്നാൽ കുടുംബം ഇത് നിഷേധിച്ചു. ഇതിനെ തുടർന്ന് ഇവർ ആശുപത്രിയുടെ ജനാവലി വഴി താഴേക്ക് ചാടുകയായിരുന്നു. മാ 10 മാസം ഗർഭിണിയായിരുന്നു.

Comments are closed.