Times Kerala

നിലമ്പൂരിലെ അപ്പങ്കാപ്പു മാതൃകാ ട്രൈബല്‍ ഗ്രാമം നിങ്ങളെ കാത്തിരിക്കുന്നു

 
നിലമ്പൂരിലെ അപ്പങ്കാപ്പു മാതൃകാ ട്രൈബല്‍ ഗ്രാമം നിങ്ങളെ കാത്തിരിക്കുന്നു

നമസ്കാരം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ, പോത്തുകള്‍ പഞ്ചായത്തിലെ അപ്പങ്കാപ്പു ട്രൈബല്‍ ഗ്രാമത്തിന്‍റെ വിവരങ്ങളും അവിടെ “പാലം – നേച്ചര്‍ & ലൈഫ്” നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെയും വിവരണം ഇതോടൊപ്പമുള്ളതു വായിച്ചിരിക്കുമല്ലോ. മനുഷ്യരുടെ നന്മ ഒരു പ്രളയകാലത്തെക്ക് മാത്രമല്ലെന്ന് ഉത്തമബോധ്യമുള്ള, നാമെല്ലാം ഒരുമിച്ചു നിന്നാല്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് നന്നായി അറിയുന്ന, നമ്മള്‍ ഒരുമിച്ചു ഒരു സുസ്ഥിര മാതൃക ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് മനസ്സിലായി കാണുമല്ലോ.

സെപ്തംബര്‍ 9-)o തിയതി അപ്പങ്കാപ്പില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പിനെക്കുറിച്ചും അതിനു ശേഷം 10-)o തിയതി നടക്കുന്ന ഓണസദ്യയെക്കുരിച്ചുമുള്ള വിവരങ്ങള്‍ പങ്കു വെച്ചിരുന്നല്ലോ. 400 ഓളം അന്തെവാസികള്‍ക്കും 30 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഏകദേശം 50,000 (അന്‍പതിനായിരം) രൂപ ചിലവ് പ്രതീക്ഷിക്കുന്നു.

അതുപോലെ പ്രളയത്തിനു ശേഷം ആ കോളനിയില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വസ്ത്രം ധാരാളം വിതരണം ചെയ്യപ്പെട്ടെങ്കിലും, പുരുഷന്മാര്‍ക്ക് കൈലി മുണ്ടോ, ഷര്‍ട്ടോ, അടിവസ്ത്രങ്ങളോ ഒട്ടും കിട്ടിയില്ല. കൂടുതല്‍ പുരുഷന്മാരും 38 സൈസുള്ള ഷര്‍ട്ട്‌ ഉപയോഗിക്കവുന്നവരാന്. അടിവസ്ത്രങ്ങള്‍ 75 സൈസും. 141 പുരുഷന്മാര്‍ക്ക് വസ്ത്രങ്ങള്‍ വേണം. രണ്ടു സെറ്റ് വെച്ച് കൊടുത്താല്‍ നന്നായിരുന്നു.

നിങ്ങള്ക്ക് എങ്ങനെ ഒക്കെ പങ്കാളികളാകാം ?

1. ഓണസദ്യക്ക് ആവശ്യമായ സാധനങ്ങളോ, പണമോ സംഭാവന നല്‍കാം.

2. പുരുഷന്മാര്‍ക്ക് ഉപയോഗിക്കാവുന്ന കൈലി മുണ്ട് സംഭാവന നല്‍കാം.

3. പുരുഷന്മാര്‍ക്ക് ഉപയോഗിക്കാവുന്ന ഷര്‍ട്ട് സംഭാവന നല്‍കാം.

4. പുരുഷന്മാര്‍ക്കുള്ള പുതിയ അടിവസ്ത്രങ്ങള്‍ സംഭാവന നല്‍കാം.

5. വസ്ത്രങ്ങള്‍ വാങ്ങാനുള്ള പണം സംഭാവന നല്‍കാം.

ഈ കാര്യങ്ങള്‍ സെപ്തംബര്‍ പത്താം തിയതിയോടെ തുടങ്ങുന്നേ ഉള്ളൂ… അന്നത്തെ പരിപാടികള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാം. ഈ വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുമല്ലോ. 10/9/19 നു ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാം.

പാലം

നേച്ചര്‍ & ലൈഫ് –

A bridge between Mother Nature and Human Life

Mahin Kanjooran

96563 69431

Anil Jose

94474 98430

നിങ്ങള്ക്ക് എങ്ങനെ ഒക്കെ സാമ്പത്തീകമായി സഹകരിക്കാം ?

1. ഗൂഗിള്‍ പേ 94474 98430

2. SBI, Desabimani Jn., Kaloor, Ernakulam SB A/c 67031266479, IFS Code SBIN0070327

With warm regards,

Anil Jose
94474 98430
https://www.facebook.com/anil.jose.7547

Related Topics

Share this story