Nature

‘താത്താമാര്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’; ക.ആര്‍ ഇന്ദിരയുടെ പോസറ്റ് വിവാദത്തില്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ വംശീയ വിദ്വേഷ പരാമര്‍ശമടങ്ങുന്ന പോസ്റ്റുകള്‍ നിരവധി തവണ പോസ്റ്റുചെയ്ത എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ.ആര്‍ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. നിരവധി പേരാണ് ഇന്ദിരയുടെ വാക്കുകള്‍ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്.

ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്ബത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്ബില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിച്ച് വോട്ടും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും നല്‍കാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്ററിലൈസ് ചെയ്യുണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചത്.

വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റിനെതിരെ ശക്തമായി പ്രതിഷേധിച്ചു അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് രംഗത്തുവന്നു. ‘ ഇവര്‍ക്ക് ദൃശ്യത ഒരുക്കുന്നത് ശരിയല്ലെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. പക്ഷേ ഇവര്‍ വീട്ടിലിരിക്കുന്ന ഒരു വ്യക്തിയല്ല..

വിദ്യാഭ്യാസമുള്ള തൊഴില്‍ ചെയ്യുന്ന ,ബഹുജനസമ്ബര്‍ക്കമുള്ള ഒരു വ്യക്തി ഇപ്രകാരം പറയുമ്‌ബോള്‍ അതെത്ര അപകടകരമാണ്!’ എന്നാണ് ദീപ നിശാന്ത് കുറിച്ചത്. ഇതു കൂടാതെ ഇന്ദിരയുടെ പോസ്റ്റുകളുടെ ലിങ്കുകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് മെയില്‍ ചെയ്തതിന്റെ രേഖകളും അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

You might also like

Leave A Reply

Your email address will not be published.