Times Kerala

ഓണക്കുടി;ഇത്തവണയും സർവകാല റെക്കോർഡ്

 

തിരുവനന്തപുരം: ഓണക്കുടിയിൽ ഇത്തവണയും പതിവ് തെറ്റിക്കാതെ മലയാളി. ഈ വർഷം തിരുവോണനാളിൽ മാത്രം 48.42 കോടിയുടെ മദ്യമാണ് വെബ്കോയുടെ വിവിധ ഔട്ടലറ്റുകളിൽ നിന്ന് മാത്രം വിറ്റ് പോയത്. കഴിഞ്ഞ വർ‌ഷത്തെ 45 കോടിയെന്ന റെക്കോർഡാണ് തകർന്ന് വീണ്. അത്തം മുതൽ പത്ത് ദിവസത്തെ കണക്കെടുക്കുമ്പോൾ 489 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ച് തീർത്തതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 411 കോടിയായിരുന്നു.

Related Topics

Share this story