Times Kerala

ബിഹാറിൽ ജനക്കൂട്ടം പോലീസ് സംഘത്തെ ആക്രമിച്ചു

 

പാറ്റ്ന: ബിഹാറിൽ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു. പാറ്റ്നയിലെ രാജീവ് നഗറിലാണ് സംഭവം. ജനക്കൂട്ടം പോലീസ് ജീപ്പിനും ജെസിബിക്കും തീയിടുകയും ചെയ്തു. ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് 20 തവണ വെടിയുതിർത്തു. നിരവധിപ്പേർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Related Topics

Share this story