Nature

സംസ്ഥാനത്ത് പുതിയ റോഡ് നിയമം പ്രാബല്യത്തില്‍; ഇന്നു മുതല്‍ പിടിവീണാൽ കനത്ത പിഴ

തിരുവനന്തപുരം: കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികള്‍ ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും. ഹെല്‍മറ്റില്ലാത്തതിന് പൊലീസ് പിടിച്ചാല്‍ ഇതു നൂറു രൂപ കൊടുത്ത് ഊരാനാകുമായിരുന്നെങ്കില്‍ പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ.മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 5000 രുപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുമെന്നതാണ് മറ്റൊരു കാര്യം.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ 100 ല്‍ നിന്ന് പിഴ 1000 ആയി മാറ്റിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിരത്തിലിറക്കിയില്‍ മാതാപിതാക്കളും വെട്ടിലാകും. രക്ഷാകര്‍ത്താവ് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 25 വയസ്സ് വരെ കാത്തുനില്‍ക്കണം. ലൈസന്‍സ് റദ്ദാക്കുംവിധം ഗുരുതര ഗതാഗതക്കുറ്റങ്ങള്‍ ചെയ്താല്‍ ലൈസന്‍സ് തിരികെ ലഭിക്കാന്‍ റിഫ്രഷ്മെന്റ് കോഴ്സും സാമൂഹികസേവനവും നിര്‍ബന്ധമാക്കും.

ഡീലര്‍മാര്‍ തെറ്റായവിവരങ്ങള്‍ കാണിച്ച് വാഹനം രജിസ്റ്റര്‍ ചെയ്താല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷംവരെ തടവോ വാര്‍ഷിക നികുതിയുടെ പത്തിരട്ടിയോളം പിഴയോ ഡീലര്‍മാര്‍ക്ക് ചുമത്തും. പിന്നില്‍ ഇരുന്നുയാത്രചെയ്യുന്നവര്‍ക്കും ഇരുചക്രവാഹനയാത്രയ്ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും. മുന്നിലിരിക്കുന്ന കുട്ടികള്‍ക്കും ഹെല്‍മെറ്റ് ഉണ്ടാവണം

Leave A Reply

Your email address will not be published.