യുപിയിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു
Sep 2, 2017, 20:12 IST
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബിജെപി നേതാവ് അക്രമികളുടെ വെടിയേറ്റു മരിച്ചു. ബിജെപി നേതാവ് ഗജേന്ദ്ര ഭാട്ടിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഗാസിയാബാദിലെ ഖോര കോളനിയിലായിരുന്നു സംഭവം. ഭാട്ടിക്കു നേരെ വെടിയുതിർത്ത ശേഷം അക്രമികൾ കടന്നുകളഞ്ഞു.