Times Kerala

പുതിയ ഐഫോണ്‍ പതിപ്പുകള്‍ ആപ്പിൾ സെപ്റ്റംബര്‍ പത്തിന് അവതരിപ്പിക്കും

 
പുതിയ ഐഫോണ്‍ പതിപ്പുകള്‍ ആപ്പിൾ സെപ്റ്റംബര്‍ പത്തിന് അവതരിപ്പിക്കും

ആപ്പിളിന്റെ അടുത്ത അവതരണ പരിപാടിയുടെ തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 10ന് കാലിഫോര്‍ണയിയിലെ കുപര്‍ട്ടിനോയിലുള്ള ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്‌സ് തീയറ്ററിലാണ് പരിപാടി. ആപ്പിളിന്റെ പുതിയ ഉപകരണങ്ങള്‍ ഈ വേദിയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

എല്ലാവര്‍ഷവും അവതരണ പരിപാടിയ്ക്കായി ഈ ദിവസമാണ് ആപ്പിള്‍ തിരഞ്ഞെടുക്കാറുള്ളത്. ഈ വര്‍ഷം പുതിയ ഐഫോണ്‍ പതിപ്പുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് വിവരം. അത് ഐഫോണ്‍ 11, ഐഫോണ്‍ പ്രോ എന്നിവയായിരിക്കുമെന്നാണ് അഭ്യൂഹം.

ഇത് കൂടാതെ ആപ്പിളിന്റെ മറ്റ് പുതിയ ഉപകരണങ്ങളും പരിപാടിയില്‍ അവതരിപ്പിച്ചേക്കാം. പുനര്‍രൂപകല്‍പന ചെയ്ത ഐപാഡുകള്‍, ആപ്പിള്‍ വാച്ച്‌ 5, ആപ്പിള്‍ എയര്‍ പോഡ് 3 എന്നിവ ഇക്കൂട്ടത്തിലുണ്ടാവാനിടയുണ്ട്.

Related Topics

Share this story