Times Kerala

തനിക്കെതിരെയുള്ള കേസിന് പിന്നില്‍ ബി. സന്ധ്യയെന്ന് ഗംഗേശാനന്ദ

 

തിരുവനന്തപുരം: തനിക്കെതിരെയുള്ള കേസിന് പിന്നില്‍ ബി. സന്ധ്യയാണെന്ന വാദവുമായി തുറന്നടിച്ച് ഗംഗേശാനന്ദ രംഗത്ത്. സര്‍ക്കാരും സന്ധ്യയും കേസന്വേഷണം നീതിപൂര്‍വ്വമല്ലെന്നും ഗംഗേശാനന്ദ വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗേശാന്ദ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവം നടക്കില്ല. പോലീസിന്റെ ഗൂഡാലോചനയില്‍ പെണ്‍കുട്ടി വീണുപോയതാണെന്നും അവള്‍ക്ക് അങ്ങനെയൊന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.>മെയ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് പെണ്‍കുട്ടി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.

Related Topics

Share this story