Times Kerala

കെനിയയിൽ സ്കൂളിൽ തീപിടിത്തം; ഏഴ് കുട്ടികൾ മരിച്ചു

 

നെയ്റോബി: കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികൾ മരിച്ചു. 10 കുട്ടികൾക്ക് പരിക്കേറ്റു. മോയി ഗേൾസ് ഹൈസ്കൂളിലെ ഡോർമിറ്ററിയിൽ ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചതായി എഡ്യൂക്കേഷൻ സെക്രട്ടറി അറിയിച്ചു.

Related Topics

Share this story