Times Kerala

രാജ്യത്തെ എണ്ണൂറോളം എഞ്ചിനീയറിങ് കോളജുകള്‍ പൂട്ടാനൊരുങ്ങുന്നു

 

ബംഗളൂരു: രാജ്യത്തെ എണ്ണൂറോളം എഞ്ചിനീയറിങ് കോളജുകള്‍ പൂട്ടാനൊരുങ്ങുന്നു. വിദ്യാര്‍ഥികളുടെ എണ്ണം കുറവുള്ള നിലവാരം താഴ്ന്ന എണ്ണൂറോളം എഞ്ചിനീയറിങ് കോളജുകള്‍ അടച്ചുപൂട്ടാനാണ് നിര്‍ദേശം.രാജ്യത്തെ സാങ്കേതിക വിദ്യാഭ്യസ മേഖലയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷനാണ് (എ.ഐ.സി.ടി.ഇ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ ദത്താത്രേയ സഹസ്രാബുദി ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

നിലവാരമില്ലാത്തതിനാല്‍ ഓരോ വര്‍ഷവും ഏതാണ്ട് 150 കോളജുകള്‍ അടച്ചുപൂട്ടുന്നുണ്ട്. എ.ഐ.സി.ടി.ഇ കൗണ്‍സിലിന്റെ ചട്ടം അനുസരിച്ച് ശരിയായ അടിസ്ഥാന സൗകര്യമില്ലാത്തതും 30 ശതമാനത്തില്‍ കുറവ് അഡ്മിഷനുമുള്ള കോളജുകള്‍ അഞ്ചു വര്‍ഷത്തിനകം അടച്ചുപൂട്ടണമെന്നാണ് നിര്‍ദ്ദേശം.

Related Topics

Share this story