Times Kerala

കശ്മീരിനായി മുഴുവന്‍ പാകിസ്ഥാനികളും നാളെ തെരുവിലിറങ്ങണം: ആഹ്വാനവുമായി ഇമ്രാന്‍ ഖാന്‍

 
കശ്മീരിനായി മുഴുവന്‍ പാകിസ്ഥാനികളും നാളെ തെരുവിലിറങ്ങണം: ആഹ്വാനവുമായി ഇമ്രാന്‍ ഖാന്‍

പാകിസ്ഥാനിലെ മുഴുവന്‍ ജനങ്ങളോടും വീടിന് പുറത്തിറങ്ങി കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതല്‍ 12.30 വരെയാണ് കശ്മീരിനായി പുറത്തിറങ്ങാന്‍ ഖാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. മനുഷ്യത്വരഹിതമായ കര്‍ഫ്യുവാണ് ഇന്ത്യ കശ്മീരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. കശ്മീര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാവരും പുറത്തിറങ്ങണം. മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് എതിരായി അണിനിരക്കണം – ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. നിരുത്തരവാദിത്തമാണ് പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അപക്വമായ പ്രസ്താവനകളെ അപലപിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാകിസ്ഥാന്‍ രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ടതില്ല. ഇന്ത്യയില്‍ അക്രമം നടത്താനും ജിഹാദിനും ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ ഉപേക്ഷിക്കണമെന്നും വിദേശകാര്യവകുപ്പ് വക്താവ് അറിയിച്ചു.

Related Topics

Share this story