ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിമിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ഇന്ത്യയിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് അക്കൗണ്ട് കാണാതായത്. ഗുർമീതിന്റെ ’വളർത്തുമകൾ’ ഹണിപ്രീതിന്റെ ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.
അക്കൗണ്ട് മരവിപ്പിച്ചതോടെ ഇന്ത്യയിൽ ആർക്കും ഗുർമീതിന്റെ അക്കൗണ്ട് കാണാനോ ട്വീറ്റുകൾ വായിക്കാനോ കഴിയില്ല. എന്നാൽ വിദേശത്ത് ഗുർമീതിന്റെ അനുയായികൾക്ക് ഗുർമീതിന്റെ അക്കൗണ്ടിലേക്കു പ്രവേശനം സാധ്യമാണ്. 36 ലക്ഷം ഫോളോവേഴ്സാണു ഗുർമീതിനു ട്വിറ്ററിലുള്ളത്.
Comments are closed.