Times Kerala

കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചത് തന്റെ തീരുമാനപ്രകാരമല്ലെന്ന് രാജീവ് പ്രതാപ് റൂഡി

 

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചത് തന്റെ തീരുമാനപ്രകാരമല്ലെന്ന് രാജിവെച്ച് രാജീവ് പ്രതാപ് റൂഡി. ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും താന്‍ അത് അനുസരിച്ചെന്നും നൈപുണ്യവികസന മന്ത്രി സ്ഥാനം രാജിവച്ച് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും റൂഡി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് അമിത് ഷാ റൂഡിയുടെ രാജി ആവശ്യപ്പെട്ടത്. കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്നാണ് റൂഡി പറഞ്ഞത്.

Related Topics

Share this story