Times Kerala

പെമ്പിളൈ ഒരുമയ്‌ക്കെതിരായ മന്ത്രി മണിയുടെ പരാമര്‍ശം ഭരണഘടനാ ബെഞ്ചിനു വിട്ടു

 

തിരുവനന്തപുരം: പെമ്പിളൈ ഒരുമയ്‌ക്കെതിരായ മന്ത്രി മണിയുടെ വിവാദപരാമര്‍ശം ഭരണഘടനാ ബെഞ്ചിനു വിടാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം.

ബുലന്ദ്ശര്‍ ഇരകളെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഘാന്‍ അപമാനിച്ച കേസിനൊപ്പം പരിഗണിക്കാനാണ് സുപ്രിം കോടതി തീരുമാനം. പരാതിക്കാരന്‍ പുതിയ ഹരജി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിക്കണം.

അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ വിവാദ പരാമര്‍ശം. മൂന്നാറിലെ സമരനാളുകളില്‍ പെമ്പിളൈ ഒരുമൈയിലെ സ്ത്രീകള്‍ക്ക് കാട്ടില്‍ വേറെയായിരുന്നു പണിയെന്ന തരത്തിലുള്ള പ്രയോഗം വലിയ പ്രതിഷേധത്തിനിടയാക്കി.

Related Topics

Share this story