Times Kerala

മാവോയിസ്റ്റ് വനിത നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

 

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ മാവോയിസ്റ്റ് വനിത നേതാവ് കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. പാലക്കാട് മലമ്പുഴ കൊട്ടേക്കാട് സ്വദേശിനി ലതയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

സിപിഐ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ ലഘുലേഖയിലാണ് ലത കൊല്ലപ്പെട്ട വിവരം പറയുന്നത്.

കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. നാടുകാണി വനത്തിനുള്ളില്‍വച്ചാണ് ലത കൊല്ലപ്പെട്ടത്. മൃതദേഹം വനത്തിനുള്ളില്‍ സംസ്‌കരിച്ചു. ബന്ധുക്കളേയോ മറ്റു മാവോയിസ്റ്റ് പ്രവര്‍ത്തകരേയോ അറിയിക്കാതെ മൃതദേഹം സംസ്‌കരിച്ചതില്‍ സംഘടന ഖേദം പ്രകടിപ്പിക്കുന്നുണ്ട്.

 

Related Topics

Share this story