Times Kerala

ഗുർമീതിന്‍റെ വളർത്തുമകൾക്ക് ലുക്ക് ഒൗട്ട് നോട്ടീസ്

 

ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിന്‍റെ വളർത്തു മകളായ ഹണിപ്രീത് ഇൻസാനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്. ഹരിയാന പോലീസാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഒൗട്ട് നോട്ടീസ്. വിധിക്കുശേഷം കോടതിക്കു പുറത്തിറങ്ങിയ ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി പോലീസ് അറിയിച്ചിരുന്നു.

Related Topics

Share this story