Times Kerala

ഉമാ ഭാരതി ഉള്‍പ്പെടെ നാല് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവെച്ചു; പുനസംഘടന ഉടന്‍,സുരേഷ് ഗോപിക്കും കുമ്മനത്തിനും സാധ്യത

 

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ അഴിച്ചുപണിക്കായുള്ള അവസാനഘട്ട നീക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി നാല് മന്ത്രിമാര്‍ കൂടി രാജി വെച്ചു. ജലവിഭവമന്ത്രി ഉമാ ഭാരതി, ഫഗന്‍ സിങ് കുലസ്സെ, സജ്ഞീവ് ബല്യാണ്‍, മഹീന്ദ്രനാഥ് പാണ്ഡെ എന്നിവരാണ് രാജിവെച്ചത്.

വ്യാഴാഴ്ച കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, രാധാ മോഹന്‍ സിംഗ്, ഗിരിരാജ് സിംഗ് എന്നിവര്‍ രാജിവച്ചിരുന്നു.

വിദേശ പര്യടനത്തിനു ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങിയെത്തുന്നതിനും ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകുന്നതിനും മുന്‍പായി മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന.

ഇതിനിടെ കേരളത്തില്‍ നിന്നും സുരേഷ് ഗോപി എം പി യോ സംസ്ഥാന ആദ്യക്ഷന്‍ കുമ്മനം രാജശേഖരാണോ കേന്ദ്രമാന്ത്രിയാകും എന്നും സൂചനയുണ്ട്.

Related Topics

Share this story